ഐഎഎസ് തലത്തിൽ അഴിച്ചുപണി; മേഘശ്രീ വയനാട് കള‌ക്ടര്‍, രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറാക്കി

കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്
renu raj transferred as st director meghashree appointed as wayanad collector
രേണു രാജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടർ അഥീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറുമായും ബി.അബ്ദുൽ നാസറിനെ പുതിയ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു.

രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറാകും. മാനന്തവാടി എംഎൽഎ ഒ.ആര്‍. കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.