കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോവുക മാത്രമാണ് ചെയ്തതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം
report says police failure in kala raju kidnapping case
കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
Updated on

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പൊലീസുകാർക്കെതിരേ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എറണാകുളം എസ്പി എം. കൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോവുക മാത്രമാണ് ചെയ്തതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം.

പ്രതിപക്ഷമാണ് പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉന്നയിച്ചത്. ജനുവരി 18ന് കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതോടെയാണ് തട്ടിക്കൊണ്ടു പോകൽ എന്നായിരുന്നു ആരോപണം.

തുടർന്ന് അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മക്കൾ പരാതി നൽകുകയായിരുന്നു. പിന്നാലെ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചചെയ്യാനിരിക്കെയാണ് സ്വന്തം കൗൺസിലറെ സിപിഎം തട്ടിക്കൊണ്ടുപോയത്. ഇതിനു പിന്നാലെ കൂത്താട്ടുകുളത്ത് വലിയ രീതിയിൽ രാഷ്ട്രീയ സംഘർഷമുണ്ടായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com