റിസര്‍വ് ബാങ്ക് നിര്‍ദേശം കേരള ബാങ്കിന് ബാധകമല്ല

കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ആര്‍ബിഐ അംഗീകൃത ഷെഡ്യൂള്‍ ബാങ്കാണ്
Kerala State Cooperative Bank
Kerala State Cooperative Bank
Updated on

തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുത് എന്ന റിസര്‍വ് ബാങ്ക് നിർദേശം കേരള ബാങ്കിന് ബാധകമല്ലെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍. ആര്‍ബിഐ നിർദേശം വാര്‍ത്തയായി അവതരിപ്പിക്കുമ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ സൈന്‍ ബോര്‍ഡ് അടങ്ങിയ വിഷ്വല്‍ ക്ലിപ്പിങ് കാണിച്ചിരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ആര്‍ബിഐ അംഗീകൃത ഷെഡ്യൂള്‍ ബാങ്കാണ്. അതിനാല്‍ ആര്‍ബിഐയുടെ ഈ നിർദേശം ബാങ്കിന് ബാധകവുമല്ലെന്ന് അദ്ദേഹം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com