

രേഷ്മ
കൊല്ലം: ആലപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതിൽ ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
വെള്ളിയാഴ്ചയാണ് കൊല്ലം സ്വദേശിയായ രേഷ്മ (29) ഭർതൃ വീട്ടിൽ തൂങ്ങി മരിക്കുന്നത്. യുവതിയുടെ ഫോൺ സംഭാഷണവും ആത്മഹത്യക്കുറിപ്പും തെളിവായി സമർപ്പിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.
2018 ലായിരുന്നു രേഷ്മയുടെ വിവാഹം. ഇവർക്ക് 6 വയസുള്ള ഒരു കുട്ടിയുണ്ട്. രേഷ്മയുടെ മരണാന്തര ചടങ്ങുകൾക്ക് പോലും ഭർതൃ വീട്ടുകാർ എത്തിയില്ല. കുട്ടിയെ പൊലീസ് സംരക്ഷണയിലാണ് ചടങ്ങുകൾക്കെത്തിച്ചത്.
1000 രൂപകൊടുത്താൻ ഭർത്താവിന് നല്ല പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞതായും ഒരിക്കലും ഒരു സന്തോഷവും കിട്ടിയിട്ടില്ലെന്നും വീട്ടുകാരുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ രേഷ്മ പറയുന്നുണ്ട്. ആഹോരം കഴിക്കുന്നതിനു വരെ കണക്കു പറയാറുണ്ടെന്നും മടുത്തുവെന്നും പറയുന്നു. സ്വന്തം കാലിൽ നിൽക്കാൻ തനിക്ക് പ്രാപ്തിയുണ്ടെന്നും കുഞ്ഞുമായി വീടെടുത്ത് മാറിത്താമസിക്കാമെന്നുമെല്ലാം ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുന്നത്തെ ദിവസം രേഷ്മ പറഞ്ഞിരുന്നതായി കുടുംബം പറയുന്നു.