പാലക്കാട് കെഎസ്‌യുവിലെ രാജി പ്രതിഷേധം; മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന നേതൃത്വം

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം
resignation protest in palakkad ksu a 3 member committee will investigate
കെഎസ്‌യുവിലെ കൂട്ട രാജി പ്രതിഷേധത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന നേതൃത്വം

പാലക്കാട്: കെഎസ്‌യുവിലെ കൂട്ട രാജി പ്രതിഷേധത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ. യദു കൃഷ്ണയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനാ പട്ടിക പുറത്തു വന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറു പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ജില്ലാ കെഎസ്‍യു രംഗത്തെത്തിയത്.

ഇബ്രാഹിം ബാദുഷ കാലിക്കറ്റ് യൂണിവേഴ്സ്സിറ്റി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സഹായം നൽകിയെന്നാണ് ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കാലിക്കറ്റ് സ൪വകലാശാല ചെയ൪പേഴ്സൺ നിതിൻ ഫാത്തിമ ഉൾപ്പെടെ കൂടുതൽ പേർ രാജി വെക്കുമെന്നും മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.