35,000 പേർക്ക് മാത്രം പ്രവേശനം; മകരവിളക്കിന് ശബരിമലയിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി ഉത്തരവ്

വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം
restrictions for pilgrims in sabarimala on makaravilakku day high court order

35,000 പേർക്ക് മാത്രം പ്രവേശനം; മകരവിളക്കിന് ശബരിമലയിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി ഉത്തരവ്

file image
Updated on

കൊച്ചി: ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി ചുരുക്കിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും.

മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്കും 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശത്തിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com