ഭൂമി കൈയേറ്റം: മാത്യു കുഴൽനാടനെതിരേ കേസെടുത്തു

ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസും നൽകി
Mathew Kuzhalnadan
Mathew Kuzhalnadan

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കൈയേറിയതിന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനെതിരേ വന്യൂ വകുപ്പ് കേസ് എടുത്തു. ഹിയറിങ്ങിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ആധാരത്തിലുള്ളതിനെക്കാൾ 50 സെന്‍റ് സർക്കാർ ഭൂമി അധികമായി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്.

ഇടുക്കി ചിന്നക്കനാല്‍ വില്ലേജില്‍ മാത്യു കുഴല്‍നാടന്‍ വാങ്ങിയ സ്ഥലത്തിനോട് ചേര്‍ന്ന് 50 സെന്‍റ് സര്‍ക്കാര്‍ ഭൂമി ആധാരത്തിൽ വില കുറച്ചു കാണിച്ച് രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ ഭൂമി ഇടപാടിന്‍റെ കഥകൾ പുറത്തുവന്നത്. തുടര്‍ന്ന് അധികമുള്ള ഭൂമി സംബന്ധിച്ച് എന്തു തീരുമാനമെടുക്കണമെന്ന് നിര്‍ദേശം തേടി ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കത്തു നില്‍കിയിരുന്നു.

മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാലിൽ 50 സെന്‍റ് അധിക ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ശേഷം റവന്യൂ വകുപ്പും ശരിവച്ചിരുന്നു. 2021 ലാണ് 3 ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ 23 സെന്‍റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടന്‍റെയും 2 പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com