ഭൂമി തരംമാറ്റ പ്രക്രിയ ജൂലൈ ഒന്നു മുതല്‍

ഭൂമി തരംമാറ്റിക്കൊടുക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ വ്യാപകമായി പരസ്യങ്ങള്‍ വരുന്നത് സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
Revenue land type conversion
ഭൂമി തരംമാറ്റ പ്രക്രിയ ജൂലൈ ഒന്നു മുതല്‍Freepik
Updated on

തിരുവനന്തപുരം: ഭൂമി തരംമാറ്റ പ്രക്രിയ ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിനായി ഡെപ്യൂട്ടി കലക്റ്റര്‍മാര്‍ ഉള്‍പ്പടെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു.

ഭൂമി തരംമാറ്റിക്കൊടുക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ വ്യാപകമായി പരസ്യങ്ങള്‍ വരുന്നത് സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് തരംമാറ്റക്കാര്യത്തില്‍ ചില നിയമസഹായങ്ങള്‍ ചെയ്തുനല്‍കാമെന്നല്ലാതെ മറ്റൊന്നും ആവില്ല.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സർക്കാർ തലത്തിലുള്ള നിർദേശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com