ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ നടപടി. ദേവികുളം മുൻ തഹസിൽദാർ ഡി. അജയൻ ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം. സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമ്മാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടി.