മാസപ്പടി വിവാദം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹർജി

നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇതേ ആവശ്യം തള്ളിയിരുന്നു.
Pinarayi Vijayan | Veena vijayan
Pinarayi Vijayan | Veena vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹെക്കോടതിയിൽ റിവിഷന്‍ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

ആരോപണം തെളിയിക്കാന്‍ ആവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്ന് കാണിച്ച് നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇതേ ആവശ്യം തള്ളിയിരുന്നു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗിരീഷ് ബാബു തന്നെയാണ് ഹർജി നൽകിയിരുന്നത്. ഇതു തള്ളിയ സാഹചര്യത്തിലാണ് റിവിഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി നൽകിയെന്ന ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com