മാലിന്യം തള്ളിയാൽ പണി കിട്ടും, റിപ്പോർട്ട് ചെയ്താൽ പണവും

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, 9446700800 എന്ന വാട്ട്സാപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
Reward for reporting waste disposal in public places, 25 per cent of fine

മാലിന്യം തള്ളുന്നതിന്‍റെ വിവരം കൈമാറിയാൽ ഇനി പണവും കിട്ടും

Updated on

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെക്കുറിച്ച് വ്യക്തമായ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകാൻ സംസ്ഥാന സർക്കാരിന്‍റെ നീക്കം. മാലിന്യം തള്ളുന്നവരിൽനിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനം, ഇതെക്കുറിച്ച് വിവരം കൊടുക്കുന്നവർക്കു നൽകാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനൊപ്പം, പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കുള്ള പിഴ 50,000 രൂപയായി ഉയർത്താനും തദ്ദേശ സ്വയംഭരണ വകുപ്പ് ആലോചിക്കുന്നു. ഇതു നടപ്പായാൽ, 12,500 രൂപ വിവരം നൽകുന്നവർക്ക് കിട്ടും.

ഇത്തരത്തിൽ കൂടുതൽ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്താനും, നിരന്തര നടപടികൾ വഴി നിയന്ത്രിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

ഗായകൻ എം.ജി. ശ്രീകുമാറിന്‍റെ കൊച്ചിയിലെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം എറിഞ്ഞതിന്‍റെ പേരിൽ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം 25,000 രൂപ പിഴ ചുമത്തിയിരുന്നു. ബോട്ടിൽ പോയിരുന്ന ആൾ ഫോണിൽ പകർത്തിയാണ് ഇതുറിപ്പോർട്ട് ചെയ്തത്. ഇയാൾക്ക് 2500 രൂപ പാരിതോഷികവും നൽകിയിരുന്നു.

ഈ സംഭവത്തിനു പരമ്പരാഗത മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വലിയ തോതിൽ പ്രചാരം ലഭിച്ചിരുന്നു. ഇതാണ് പുതിയ നടപടിക്കു പിന്നിലുള്ള പ്രചോദനം.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, 9446700800 എന്ന വാട്ട്സാപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com