

സായി വനിതാ ഹോസ്റ്റലിൽ വിദ്യാര്‍ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി
file image
കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായി) വനിതാ ഹോസ്റ്റലിൽ 2 പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ സാന്ദ്ര (18) , തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പത്തും പന്ത്രണ്ടും ക്ലാസിലെ കുട്ടികളാണിവർ.
വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നുയ കതക് അടഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.