ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തു വിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മിഷൻ

സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി ലഭിക്കുന്നില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇടപെടൽ
Right to Information Commission issues order to release court information

ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തു വിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മിഷൻ

Updated on

തിരുവനന്തപുരം: ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തു വിടണമെന്ന് വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി ലഭിക്കുന്നില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇടപെടൽ.

കോടതി നടപടികളുടെ രേഖകൾ ഒഴികെ മറ്റ് വിവരങ്ങൾ പുറത്തുവടണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീമാണ് പുറത്തിറക്കിയത്. ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിക്ഷേധിക്കുന്നത് ശിക്ഷാർഹമാണെന്നും ഉത്തരവിൽ കമ്മിഷണർ വ്യക്തമാക്കുന്നു.

വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയ കോഴിക്കോട് സ്വദേശിക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നത് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിവരാവകാശ കമ്മിഷൻ ഉത്തരവിറക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com