പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്‍റിന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻചിറ്റ്

മുഖ്യപ്രതി അനന്തകൃഷ്ണനിൽ നിന്ന് വാങ്ങിയ പണം വക്കീൽ ഫീസെന്ന് ക്രൈംബ്രാഞ്ച്
crime branch give clean chit to adovcate lali vincent

ലാലി വിൻസെന്‍റ്

Updated on

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റിന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻചീറ്റ്. മുഖ്യപ്രതി അനന്തകൃഷ്ണനിൽ നിന്ന് വാങ്ങിയ പണം വക്കീൽ ഫീസെന്ന് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് രേഖകൾ ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.

ഇതേതുടർന്ന് ലാലി വിന്‍സെന്‍റിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഈമാസം കോടതിയിൽ റിപ്പോർട്ട് നൽകും.

ലാലി വിന്‍സെന്‍റിന്‍റെ അക്കൗണ്ടിലേക്ക് 47 ലക്ഷമാണ് അനന്തകൃഷ്ണൻ കൈമാറിയത്. എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തകൃഷ്ണന്‍റെ തട്ടിപ്പ്. 300 കോടിയിലെറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ പിരിച്ചതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com