"ഒരു അതിജീവിതമാരുമായും ബന്ധമില്ല, നിയമ നടപടികളുമായി മുന്നോട്ടു പോകും''; ഫെനി നൈനാനെതിരേ റിനി ആൻ ജോർജ്

''ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല''
rini ann george releases screenshot replies to fenni nainan on legal action

റിനി ആൻ ജോർജ് | ഫെനി നൈനാൻ

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിൽ മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ബന്ധമുണ്ടെന്നാരോപിച്ച ഫെന്നി നൈനാന് മറുപടിയുമായി നടിയും മോഡലുമായ റിനി ആൻ ‍ജോ‍‍‌‌‍‌ർജ്. മൂന്നാമത്തെ പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും റിനി ഫെ‍യ്സ് ബുക്കിൽ കുറിച്ചു.

അതിന്‍റെ ഒരാവശ്യവും തനിക്കില്ല, ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ലെന്നും ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ലെന്നും റിനി കുറിപ്പിൽ പറയുന്നുയ ചാറ്റിന്‍റെ സ്ക്രീൻഷേട്ടും ഷെയർ ചെയ്തിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ...

പ്രിയപ്പെട്ട ഫെന്നി നൈനാൻ,

ഒരു കാര്യം കൃത്യവും വ്യക്തവും ആയി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിൽ ബന്ധപ്പെടേണ്ടതിന്‍റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കൾ പറഞ്ഞ കാര്യത്തെ ഞാൻ പരിപൂർണമായി നിഷേധിച്ചത്.

ആരോ ഒരാൾ ഏതോ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതൽ ഡീറ്റെയിൽസ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാൻ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാൻ പറ്റില്ല നിങ്ങൾ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങൾ വിളിക്കു എന്ന്. അതിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോൾ ഈ വിഷയം വന്നപ്പോൾ ഞാൻ ഇത് എന്‍റെ ഇൻസ്റ്റയിൽ നോക്കിയപ്പോൾ അവർ അയച്ചിരിക്കുന്ന സന്ദേശങ്ങൾ മാത്രം കാണുന്നില്ല.

എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല. ഈ വിഷയത്തിൽ ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീർച്ചയായും ഞാൻ നിയമ നടപടികളുമായി മുന്നോട്ടു പോകും.

അത് താങ്കൾക്ക് എതിരെ അല്ല, എന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങൾ മറ്റൊരാൾക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാൻ എല്ലാ കാര്യത്തിലും സത്യസന്ധത പുലർത്തുന്ന ആളാണ്. സത്യം ആണെങ്കിൽ സത്യം ആണെന്ന് പറയാൻ ഒട്ടും ഭയമില്ല...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com