കണ്ട അണ്ടനെയും അടകോടനെയും അംഗീകരിക്കില്ല; എസ്.രാജേന്ദ്രനെതിരെ ഇടുക്കി ബിജെപിയിൽ കലാപം

ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബാബൂ ജോർജിന്‍റെ ശബ്ദരേഖ പുറത്ത്
Riot in Idukki BJP against S. Rajendran

എസ്.രാജേന്ദ്രനെതിരെ ഇടുക്കി ബിജെപിയിൽ കലാപം

Updated on

ഇടുക്കി: എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടക്കോടനെയും അംഗീകരിക്കാനാവില്ലെന്ന് ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബാബൂ ജോർജ് പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. ‌

എസ്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ കൊണ്ടുവന്നത് പണം മുടക്കിയാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

ജില്ലാപ്രസിഡന്‍റ് വി.പി. സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായി. തനിക്കിട്ട് ഉണ്ടാക്കാമെന്ന് ആരും കരുതരുത്. തന്‍റെയൊപ്പം എത്രപേരുണ്ടെന്ന് കാട്ടിതരാമെന്നും ബാബു ജോർജ് പറയുന്നുണ്ട്

logo
Metro Vaartha
www.metrovaartha.com