കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍: 300 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 3 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതു
rise in covid cases 300 positive cases reported on wednesday
rise in covid cases 300 positive cases reported on wednesday
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് 3 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ഇതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആയി ഉയർന്നു.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ നടപടികൾ കൂടുതൽ ശക്തമാക്കും. പരിശോധനകൾ കൂടുതൽ നടത്താനും ജാ​ഗ്രത കർശനമാക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. ഇതുവരെ 21 പേരിൽ ജെഎൻ 1 കൊവിഡ് ഉപ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com