നദികളിൽ അപകടകരമായി ജലനിരപ്പുയരുന്നു; പ്രളയ സാധ്യതാ മുന്നറിയിപ്പ്!

യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
rivers water levels rising dangerously flood warning issued

നദികളിൽ അപകടകരമായി ജലനിരപ്പുയരുന്നു; പ്രളയ സാധ്യത

file image

Updated on

തിരുവനന്തപുരം: കനത്ത മഴയ്ക്കു പിന്നാലെ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക:

ഓറഞ്ച് അലർട്ട്

  • പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര - വള്ളംകുളം സ്റ്റേഷൻ)

  • കാസർഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)

യെലോ അലർട്ട്

  • ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)

  • കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ)

  • കാസർഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ)

  • കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)

  • കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)

  • കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)

  • പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)

  • തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)

ഈ പുഴകളോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com