റിയാദിൽ കെട്ടിടത്തിൽ തീപിടുത്തം; 4 മലയാളികളടക്കം 6 ഇന്ത്യക്കാർ മരിച്ചു

പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
റിയാദിൽ കെട്ടിടത്തിൽ തീപിടുത്തം; 4 മലയാളികളടക്കം 6 ഇന്ത്യക്കാർ മരിച്ചു

റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ 4 മലയാളികൾ അടക്കം 6 ഇന്ത്യക്കാർ മരിച്ചു. വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളികളേ കൂടാതെ മരിച്ചവരിൽ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com