ഇത്തവണയും തീരുമാനമായില്ല; അബ്ദുൽ റഹീമിന്‍റെ മോചന കേസ് എട്ടാം തവണയും മാറ്റിവച്ചു

ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലിരിക്കേയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്.
riyadh court postponed case of abdul rahim release
അബ്ദുൽ റഹീംfile image
Updated on

റിയാദ്: സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനകാര്യത്തിൽ വ്യാഴാഴ്ച ചേർന്ന കോടതി സിറ്റിംഗിലും തീരുമാനമുണ്ടായില്ല. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ് റിയാദിലെ ക്രിമിനൽ കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലിരിക്കേയാണ് തുടർച്ചയായി എട്ടാം തവണയും കോടതി കേസ് മാറ്റിവയ്ക്കുന്നത്. രാവിലെ 11.30ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. സിറ്റിങ് പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു.

ജൂലൈ 2ന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ കോടതി റദാക്കിയെങ്കിലും ഇതോടെ ജയിൽ മോചനം വൈകുകയാണ്. 34 കോടിയോളം രൂപ ദയാദനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി 5 മാസം മുമ്പാണ് ഒഴിവാക്കിയത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com