'വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി'; മുന്നറിയിപ്പുമായി പൊലീസ്

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കാസർഗോഡ് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്
riyas moulavi
riyas moulavi
Updated on

കാസർഗോഡ്: റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെവിട്ട നടപടിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്കിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കാസർഗോഡ് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കാസർഗോഡ് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com