കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

മകനെ കോഴിക്കോട് ഹോസ്പിറ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും
road accident at kannur 5 death in a family
road accident at kannur 5 death in a family

കണ്ണൂർ: കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മരിച്ച 5 പേരും കാർ യാത്രക്കാരാണ്. കാസർഗോഡ് കരിവെള്ളൂരിലെ ഒരു കുടുംബത്തിലെ നാല് പേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്.

കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് സുധാകരൻ (52), അജിതയുടെ സഹോദരന്‍റെ മകൻ ആകാശ് (9), ഡ്രൈവർ കാലിച്ചനടുക്കം സ്വദേശി പത്മകുമാർ (59) എന്നിവരാണ് മരിച്ചത്. മകനെ കോഴിക്കോട് ഹോസ്പിറ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും. പാചക വാതക സിലിണ്ടറുമായി വന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com