
പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ബന്ധുക്കൾ വരുന്നതുകണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പാലക്കാട് കോട്ടോപാടം കുണ്ടുകണ്ടത്തിൽ വീട്ടിൽ ഫാത്തിമ നിയയാണ് മരിച്ചത്.
അരിയൂർ കണ്ടമംഗലം റോഡിലാണ് അപകടമുണ്ടായത്. കുട്ടിയെ ഉടൻ തന്നെ വട്ടമ്പലത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.