തൃശൂരിൽ ലോറി നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; 2 മരണം

കടയുടമ ശശിധരൻ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു
ROAD Accident in thrissur 2 death

തൃശൂരിൽ ലോറി നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; 2 മരണം

Updated on

കൊണ്ടാഴി: തൃശൂർ ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്ലാഴി- വാഴക്കോട് സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. പഴയന്നൂർ പാറക്കുളം കാഞ്ഞിരംകുന്നത്ത് ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് പാലക്കയം മഠത്തിൽപറമ്പിൽ ദേവസ്യയുടെ മകൻ ജോസഫ് (53) എന്നിവരാണ് മരിച്ചത്.

കടയുടമ ശശിധരൻ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്ററിന് സമീപത്തെ വളവിൽ വെച്ച് മിൽമ പാൽ കയറ്റിവന്ന ലോറിയയാണ് അപകടത്തിൽപെട്ടത് .

ടാങ്കർ ലോറി ഡ്രൈവറായായ ജോസഫ് റോഡരികിൽ നിർത്തി ചായക്കടയിൽ എത്തിയതായിരുന്നു. ഷെമീർ ചേലക്കര ഭാഗത്തുനിന്ന് സ്‌കൂട്ടറിൽ പഴയന്നൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.സംഭവത്തിൽ ചേലക്കര പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

logo
Metro Vaartha
www.metrovaartha.com