തെരുവുനായ കുറുകെ ചാടി; ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു

പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കർ ലോറിക്കടിയിൽപ്പെടുകയായിരുന്നു
തെരുവുനായ കുറുകെ ചാടി; ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു
Updated on

കൊച്ചി: എറണാകുളം കോതാട് തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാൾട്ടൻ (23) ആണ് മരിച്ചത്. വെള്ളിയാഴ് രാവിലെ എഴുമണിയോടെയായിരുന്നു അപകടം.

നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സ്ഥിരീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com