ആലപ്പുഴയിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു

കായംകുളം-പുനലൂര്‍ റോഡില്‍ വെട്ടിക്കോടിന് സമീപത്തു വെച്ചായിരുന്നു അപകടം
ആലപ്പുഴയിൽ‌ ടിപ്പർ ലോറി  ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കെ.പി. റോഡിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളക്കുന്നം ലീലാ നിവാസിൽ ലീല (58) ആണ് മരിച്ചത്. പരുക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.

കായംകുളം-പുനലൂര്‍ റോഡില്‍ വെട്ടിക്കോടിന് സമീപത്തു വെച്ചായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍, ഓട്ടോ യാത്രക്കാരായിരുന്ന ലീലയുടെ സഹോദരി, മരുമകള്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

Trending

No stories found.

Latest News

No stories found.