നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്
നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ കാർ
നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ കാർ

കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ വീട്ടിൽ തങ്കമ്മ (59) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല, ഷിജോ, അദ്വൈക് , അദ്വിക, ലിൻസി എന്നിവരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ സമീപത്ത് വച്ചാണ് നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞത്.

രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. 2 പ്രായമായ സ്ത്രീകളും ഒരു യുവതിയും ഡ്രൈവറും 2 കുട്ടികളും അടക്കം കാറിനുള്ളിൽ 6 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരിൽ ഒരാൾ മെഡിക്കൽ കോളെജ് ആശുപത്രി വെന്റിലേറ്ററിലാണ്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com