അങ്കമാലിയിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അങ്കമാലി വേങ്ങൂർ മoത്തി പറമ്പിൽ ഷാജുവിന്‍റെ ഭാര്യ ഷിജിയാണ് മരിച്ചത്
road accident woman dies at angamaly
ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Updated on

അങ്കമാലി: ദേശീയപാതയിൽ ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ ടോറസ് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണ അന്ത്യം. അങ്കമാലി വേങ്ങൂർ മoത്തി പറമ്പിൽ ഷാജുവിന്‍റെ ഭാര്യ ഷിജി (44) യാണ് മരിച്ചത്.സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകൻ രാഹുലിന് (22) ഗുരതരമായി പരുക്കേറ്റു.

ബുധനാഴ്ച രാവിലെ 11.30യോടെയായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്നടോറസ് ലോറി സ്ക്കൂട്ടറിൽ തട്ടി വലിച്ചുകൊണ്ടു പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരേയും കറുകുറ്റി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിജിക്ക് മരണം സംഭവിക്കുകയായിരുന്നു. കൊരട്ടി പൊലീസും, ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചിറങ്ങര സിഗ്നൽ ജംഗ്ഷൻ സ്ഥിരം അപകടമേഖലയാണ്. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com