
കെ.ബി. ഗണേഷ് കുമാർ
file image
തിരുവനന്തപുരം: വാഹനങ്ങളിലെ എയർഹോണുകൾ നശിപ്പിച്ചു കളയണമെന്ന നടപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി 19 വരെ സ്പെഷൽ ഡ്രൈവിനാണ് മന്ത്രി നിർദേശം നൽകിയത്.
വാഹനങ്ങളിലെ എയർഹോണുകൾ വർധിച്ചു വരുന്ന ഘട്ടത്തിലാണ് കർശന നടപടിയിയുമായി മന്ത്രി മുന്നോട്ട് നീങ്ങിയത്. സ്പെഷൽ ഡ്രൈവ് വഴി പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണമെന്നും, പിന്നീട് റോഡ് റോളറുകൾ കയറ്റി നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുളളത്.