റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് അറസ്റ്റിൽ

2012 ൽ ഗീരിഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്കു കേസിലാണ് പൊലീസ് നടപടി
Girish
Girish
Updated on

കൊച്ചി: 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൽ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മരട് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2012 ൽ ഗീരിഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്കു കേസിലാണ് പൊലീസ് നടപടി. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്‍റിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com