
റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു
പാലക്കാട്: റോബിൻ ബസ് വീണ്ടും കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. തമിഴ്നാട് റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് കാട്ടിയാണ് തമിഴ്നാട് ആർടിഒ ബസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിൽ എത്തിയതായിരുുന്നു ബസ്. ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ അറിയിച്ചു. നിയമലംഘനത്തിന്‍റെ പേരിൽ നിരവധി തവണയായി റോബിൻ ബസ് നിയമനടപടി നേരിടുന്നുണ്ട്.