
പന്തളം ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് ജയന്തൻ നമ്പൂതിരിയുടെയും പന്തളം വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ അംബ തമ്പുരാട്ടിയുടെയും മകനായ രോഹിണി നാൾ ഗോദ വർമ്മ രാജ (77) അന്തരിച്ചു . പോസ്റ്റൽ വകുപ്പിൽ പോസ്റ്റ്മാസ്റ്റർ ആയിരുന്നു. മുൻ രാജപ്രതിനിധിയും പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ സെക്രട്ടറിയുമായിരുന്നു.
സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച ഉച്ചയ്ക്കു 2 മണിക്കു ശേഷം പന്തളം വടക്കേ കൊട്ടാര വളപ്പിൽ നടത്തും.
ഭാര്യ : എണ്ണയ്ക്കാട് കൊട്ടാരത്തിലെ ലീല ബായ് തമ്പുരാട്ടി (റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ).മക്കൾ: ഡോ. പൂർണ്ണിമ ജി. വർമ്മ (കുറിച്ചി ദേശീയ മാനസികാരോഗ്യ ഹോമിയോ ഗവേഷണ കേന്ദ്രം), ചാന്ദ്നി ജി. വർമ്മ (പ്രൊഫസർ - എൻ.ഐ.റ്റി. സൂറത്ത്ക്കൽ), സൂരജ് ജി. വർമ്മ (യു.എസ്.എ)മരുമക്കൾ: ദീപേഷ് വർമ്മ, ശരണ്യ വർമ്മ.സഹോദരങ്ങൾ: അശ്വതി തിരുനാൾ രാമ വർമ്മ രാജ, പരേതരായ പത്മിനി തമ്പുരാട്ടി, തന്വങ്കി തമ്പുരാട്ടി, കേരള വർമ്മ രാജ