കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

കിണറ്റിലിറങ്ങി വിഷ്ണുവുമായി കിണറ്റിന്‍റെ മധ്യത്തോളം എത്തിയ സമയത്താണ് കയർ പൊട്ടി വീണത്.
Rope breaks while trying to save man who fell into well; both die

Representative image

Updated on

കൊല്ലം: കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണ് രണ്ടു പേരും മരിച്ചു. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ വിഷ്ണു (23) , രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് സ്വദേശി ഹരിലാൽ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

വിഷ്ണു കിണറ്റിൽ വീണതിനു പിന്നാലെ വീട്ടുകാർ നിലവിളിച്ചതിനെത്തുടർന്നാണ് സമീപത്തെ ഫാക്റ്ററിയിൽ ജോലി ചെയ്തിരുന്ന ഹരിലാൽ എത്തിയത്. കിണറ്റിലിറങ്ങി വിഷ്ണുവുമായി കിണറ്റിന്‍റെ മധ്യത്തോളം എത്തിയ സമയത്താണ് കയർ പൊട്ടി വീണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com