കോതമംഗലം മേഖലയിൽ കപ്പകൃഷിയിൽ അഴുകൽ രോഗം, കർഷകർ പ്രതിസന്ധിയിൽ

ഇലകൾ തളർന്ന് കിടക്കുന്നത് അഴുകൽ ബാധയെ തിരിച്ചറിയാനാകും
കപ്പകൃഷി
കപ്പകൃഷി

കോതമംഗലം : കപ്പക്കൃഷിയിൽ അഴുകൽരോഗം വ്യാപകമാകുന്നു. വാരപ്പെട്ടി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലാണ് രോഗബാധ കണ്ടുതുടങ്ങിയത്. ഒരുമാസം പ്രായമായ കൃഷിയിൽവരെ രോഗം പടർന്നതോടെ കർഷകർ പ്രതിസന്ധിയിലാണ്. കോഴിവളം കൂടുതലായി ഉപയോഗിച്ച ഇടങ്ങളിലാണ് അഴുകൽബാധ കണ്ടത്തിയത്. വളർച്ചയെ ത്തിയ കപ്പയിലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്.

ഏപ്രിൽ-മേയ് മാസങ്ങളിലും സെപ്ത‌ംബർ- ഒക്ടോബർ മാസങ്ങളിലുമാണ് കപ്പ നടുന്ന സമയം.എന്നാൽ, കനത്ത വേനലായതിനാൽ ഏപ്രിലിൽ കൃഷിയിറക്കിയവർ കുറവാണ്.മെയ്‌ ആദ്യവാരം മുതൽ കർഷകർ കപ്പ നട്ടുതുങ്ങി.രോഗ ബാധ വന്നു തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. ഇലകൾ തളർന്ന് കിടക്കുന്നത് അഴുകൽ ബാധയെ തിരിച്ചറിയാനാകും.

വെള്ളം കൂടുതലുള്ള കൃഷിയിടങ്ങളിലും രോഗബാധയുണ്ട്.അസുഖം ബാധിച്ചവ പിഴുതു മാറ്റി കത്തിച്ചുകളയുക. കപ്പ നടുന്നതിന് രണ്ടാഴ്ചമുമ്പ് ഹെക്ടറിന് 15 ടൺ എന്ന തോതിൽ കുമ്മായം ഇടുക, കാർബൺഡാസിം എന്ന കുമിൾ നാശിനി ഒരുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി നടുന്ന കുമ്പ് 10 മിനിറ്റ് മുക്കിവച്ചശേഷം നടുക. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ ട്രൈകോഡെർമ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി ചെടി ഒന്നിന് ഒരു കിലോ എന്ന തോതിൽ ഇടുക, കോഴിവളത്തിൻ്റെ അമിത ഉപയോഗം ഒഴിവാക്കുക എന്നിവയെല്ലാം പ്രതിരോധമാർഗമാണെന്ന് വാരപ്പെട്ടി കൃഷി ഓഫീസർ സൗമ്യ സണ്ണി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com