നവകേരള പരസ്യ ബോർഡ് സ്ഥാപിക്കാൻ അനുവദിച്ചത് 55 ലക്ഷം രൂപ; സർക്കാർ ചെലവിട്ടത് 2.86 കോടി!

വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്.
rs 55 lakhs were allocated for the installation of the nava kerala billboard; the government spent Rs 2.86 crores
നവകേരള പരസ്യ ബോർഡ് സ്ഥാപിക്കാൻ അനുവദിച്ചത് 55 ലക്ഷം രൂപ; സർക്കാർ ചെലവിട്ടത് 2.86 കോടി!
Updated on

തിരുവനന്തപുരം​: നവകേരള സദസിന് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയെന്ന് കണക്കുകൾ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്.

നവകേരള സദസിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിങ്ങുകൾ വച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിങ്ങുകളാണ് സ്ഥാപിച്ചിരുന്നത്.

55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസിൽ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവേ ജിംഗിൾസിന് 41.21 ലക്ഷം രൂപയുമാണ് ചെലവ് വന്നത്.

ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിന് 7.47 കോടിയും അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മേയ് നാലിന് അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബർ 18ന് തുടങ്ങി ഒരു മാസമാണ് മന്ത്രിസഭാംഗങ്ങൾ ഒരുമിച്ച് നവകേരള സദസെന്ന പേരിൽ കേരള പര്യടനം നടത്തിയത്.

സി ആപ്റ്റിനാണ് സര്‍ക്കാർ പണം നൽകി ഉത്തരവിറക്കിയത്. നവകേരള സദസിന് വേണ്ട പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയായിരുന്നു ചെലവ്. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആപ്റ്റിന് സർക്കാർ കരാർ നൽകിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശികയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com