ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ‍്യോഗസ്ഥർ യോഗം ചേർന്നു; പിന്നാലെ നടപടി

13 ഡെപ‍്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർമാരും അടക്കം 18 ഉദ‍്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
kerala jail officials rss meeting transfer

യോഗം ചേർന്ന ജയിൽ ഉദ‍്യോഗസ്ഥർ

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ ഉദ‍്യോഗസ്ഥരായ ആർഎസ്എസ് അനുഭാവികൾ റിസോർട്ടിൽ യോഗം ചേർന്ന സംഭവത്തിൽ സർക്കാർ നടപടിയെടുത്തു. യോഗം ചേർന്ന ഉദ‍്യോഗസ്ഥരെ സ്ഥലം മാറ്റി. 13 ഡെപ‍്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർമാരും അടക്കം 18 ഉദ‍്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ഫെബ്രുവരിയിൽ കോട്ടയം കുമരത്തെ റിസോർട്ടിലാണ് ഉദ‍്യോഗസ്ഥർ യോഗം ചേർന്നത്. ഉദ‍്യോഗസ്ഥരുടെ വാട്സാപ്പ് സ്റ്റാറ്റസ് പുറത്തായതോടെ സംഭവം ഇന്‍റലിജൻസ് അന്വേഷിച്ച് ജയിൽ മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് നടപടി.

എന്നാൽ അച്ചടക്ക നടപടിയെത്തുടർന്നാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറയുന്നില്ല. സാധാരണ നടപടിയെന്നാണ് വിശദീകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com