RSS leader and ADGP held meeting to stir Thrissur Pooram; K. Muralidharan
കെ. മുരളീധരന്‍

തൃശൂർ പൂരം കലക്കാൻ ആർഎസ്എസ് നേതാവും എഡിജിപിയും കൂടിക്കാഴ്ച്ച നടത്തി; കെ. മുരളീധരന്‍

സുരേഷ് ഗോപി ആംബുലൻസിൽ പൂരസ്ഥലത്ത് എത്തിയതും ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് മുരളീധരൻ പറഞ്ഞു
Published on

കോഴിക്കോട്: തൃശൂർ പൂരം കലക്കാൻ ആർഎസ്എസ് നേതാവും എഡിജിപിയും കൂടിക്കാഴ്ച്ച നടത്തിയെന്ന് കെ. മുരളീധരൻ. പൂരത്തിന്‍റെ തറവില ഉയർത്തിയതാണ് ആദ‍്യ നീക്കം. സുരേഷ് ഗോപി ആംബുലൻസിൽ പൂരസ്ഥലത്ത് എത്തിയതും ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് മുരളീധരൻ പറഞ്ഞു.

‌‌ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജന്‍റാണെന്നും യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ സംഘപരിവാറുകാർക്ക് വാതിൽ തുറന്നുകൊടുത്ത ആളാണ് ഗവർണറെന്നും മുരളീധരൻ ആരോപിച്ചു. അതേസമയം ഗവർണറെ പ്രശംസിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനെയും മുരളീധരൻ തള്ളി. തിരുവഞ്ചൂർ പറഞ്ഞത് അദേഹത്തിന്‍റെ വ‍്യക്തിപരമായ നിലപാടാണെന്നും കോൺഗ്രസിന് ആ നിലപാടില്ലെന്നും മുരളീധരൻ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com