എഡിജിപിയുമായി ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല: കെ. സുരേന്ദ്രൻ

നിലവിൽ നടക്കുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് വി ഡി സതീശൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ മാധ‍്യമങ്ങളോട് പറഞ്ഞു
RSS leader did not meet ADGP; K Surendran
എഡിജിപിയുമായി ആർ എസ്എസ് നേതാവ് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല; കെ സുരേന്ദ്രൻ
Updated on

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്ത് കുമാറുമായി ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. നിലവിൽ നടക്കുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ മാധ‍്യമങ്ങളോട് പറഞ്ഞു.

'സതീശന്‍റെത് ഉണ്ടയില്ലാത്ത വെടിയാണ് ഇങ്ങനെ ഒരു കൂടികാഴ്ച്ച പൂരത്തിന്‍റെ പേരിൽ എവിടെയും നടന്നിട്ടില്ല. പൂരം നടന്ന സമയത്ത് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച നടന്നുവെന്ന് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശൻ പറയുന്നത് എന്ന് വ‍്യക്തമാക്കണം. നിലവിൽ നടക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ വഴി തിരിച്ചുവിടാനാണ് അദേഹം ശ്രമിക്കുന്നത് ഇതിൽ ആർഎസ്എസിനെയും ബിജെപിയെയും വലിച്ചിടാനാണ് സതീശൻ ശ്രമിക്കുന്നു' സുരേന്ദ്രൻ ആരോപിച്ചു.

2023 മേയിൽ തൃശൂരിൽ വച്ച് നടന്ന ആർഎസ്എസ് ക‍്യാംപിൽ പങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി എഡിജിപി എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് പ്രതിപ‍ക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്. മുഖ‍്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ച്ച നടന്നതെന്നും സതീശൻ പറഞ്ഞു.

തൃശൂർ വിദ‍്യാമന്ദിർ സ്കൂളിൽ വച്ചാണ് ആർഎസ്എസ് ക‍്യാംപ് നടന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പങ്കെടുത്തിരുന്നു. അദേഹം കാണാൻ മുഖ‍്യമന്ത്രി എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചുവെന്നും ഒരു മണികൂർ അവർ തമ്മിൽ സംസാരിച്ചുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com