ഇടതുമുന്നണിയിൽ ഘടകകക്ഷികളെക്കാൾ പ്രാധാന‍്യം ആർഎസ്എസിന്: വി.ഡി. സതീശൻ

അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ‍്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ ഇത് വ‍്യക്തമായി
RSS more important than constituent parties in Left Front: V.D. Satheesan
ഇടതുമുന്നണിയിൽ ഘടകകക്ഷികളെക്കാൾ പ്രാധാന‍്യം ആർഎസ്എസിന്: വി.ഡി. സതീശൻ
Updated on

തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഘടകകക്ഷികളെക്കാൾ പ്രാധാന‍്യം ആർഎസ്എസിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ‍്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ ഇത് വ‍്യക്തമായി. ഘടകകക്ഷികൾ സമ്മർദം ചെലുത്തിയിട്ടും തന്‍റെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് മുഖ‍്യമന്ത്രി വ‍്യക്തമാക്കിയത്.

ആരോപണം നേരിടുന്ന ഉന്നത പൊലീസ് ഉദ‍്യോഗസ്ഥനെ സംരക്ഷിക്കുകയും, മലപ്പുറം ജില്ലയിലെ എസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ‍്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി തീർത്തും അപഹാസ‍്യമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അജിത് കുമാറിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ‍്യമന്ത്രി ഇതുവരെ ഒരു മോശം ട്രാക്ക് റെക്കോർഡ് പോലുമില്ലാതിരുന്ന മലപ്പുറം എസ്പിക്കെതിരെ നടപടിയെടുത്തു. പത്തുദിവസം തുടർച്ചയായി സർക്കാരിനെതിരെ ആഞ്ഞടിച്ച ഭരണകക്ഷി എംഎൽഎയെ തൃപ്ത്തിപ്പെടുത്താനാണ് സത‍്യസന്ധനായ എസ്പിയെ മാറ്റിയത്. ഇതിലൂടെ മുഖ‍്യമന്ത്രി പൊലീസ് സേനയ്ക്കും പൊതു സമൂഹത്തിനും എന്ത് സന്ദേശമാണ് നൽകുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com