മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി അന്തരിച്ചു

ആർഎസ്എസ് രീതി പ്രകാരം 75-ാം വയസിൽ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു
R Hari
R Hari

കൊച്ചി: ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധ്യക സഹജമായ അസുഖങ്ങളെ തുടർന്നാണു മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകാനാണ് അദ്ദേഹം.

രംഗ ഹരി എന്നാണ് അദ്ദേഹത്തിന്‍റെ പൂർണമായ പേര്. 1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ എറണാകുളം ജില്ലയിൽ ജനനം. ഹൈസ്കൂൾ, കോളെജ് പഠനത്തിനു ശേഷം ബാലസ്വയം സേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു.

1948 ൽ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്ന് സംഘത്തിന് നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്‍റെ ഇഖിലഭാരതീയ സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. 1951 ൽ സംഘപ്രചാരകനായി ആദ്യം വടക്കൻ പറവൂരിൽ പ്രവർത്തിച്ചു. പിന്നീട്, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വിഭാഗ് പ്രചാരകായി പ്രവർത്തിച്ചിരുന്നു. 1980 സഹപ്രാന്ത് പ്രചാരകനായി. 1983 ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും, 1989 ൽ അഖില ഭാരതീയ ബൗധിക് പ്രമുഖുമായി നിയമിതനായി. ആർഎസ്എസ് രീതി പ്രകാരം 75-ാം വയസിൽ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com