
എംപി സന്തോഷ് കുമാർ
ന‍്യൂഡൽഹി: ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത‍്യയിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് സന്തോഷ് കുമാർ എംപി ദേശീയ മനുഷ‍്യാവകാശ കമ്മിഷന് കത്തയച്ചു.
പ്രത‍്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് എംപി കത്തിൽ ഉന്നയിക്കുന്നത്. അന്വേഷണത്തിന്‍റെ മേൽനോട്ടം മനുഷ‍്യാവകാശ കമ്മിഷൻ തന്നെ വഹിക്കണമെന്നും കത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് അനന്തു അജി ജീവനൊടുക്കിയത്.
മരണമൊഴി എന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ വിഡിയോ ഷെഡ‍്യൂൾ ചെയ്ത ശേഷമാണ് അനന്തു ആത്മഹത‍്യ ചെയ്തത്. നിതീഷ് നാരായണൻ എന്നയാളാണ് പീഡിപ്പിച്ചതെന്നും അനന്തു വിഡിയോയിൽ പറയുന്നുണ്ട്.