ഉണ്ണികൃഷ്ണ്ൻ
Kerala
ഇന്ദിര ഗാന്ധിക്കെതിരേ അശ്ലീല പരാമർശം; ആർഎസ്എസ് നേതാവ് അറസ്റ്റിൽ
ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്
ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആർഎസ്എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഉണ്ണികൃഷ്ണൻ സമൂഹമാധ‍്യമത്തിൽ പങ്കുവച്ച സന്ദേശം പൊലീസിന്‍റെ സൈബർ പട്രോളിങ് വിഭാഗം കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.