ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവർ അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി
RSS worker Sanjith murder case: Supreme Court grants bail to the first accused

സുപ്രീം കോടതി

സുപ്രീംകോടതി - file image

Updated on: 

ന‍്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ദുൽ സലാമിന് സുപ്രീം കോടതി ജാമ‍്യം നൽകി. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവർ അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

പ്രതി നാലു വർഷവും പത്ത് മാസവുമായി ജയിലിലാണെന്നും കേസിലെ പ്രധാനപ്പെട്ട 8 സാക്ഷികളുടെ വിസ്താരം കഴിഞ്ഞെന്നും ഇതിൽ മൂന്ന് പേർ ദൃക്സാക്ഷികളാണെന്നുമാണ് പ്രതിക്ക് വേണ്ടി അഭിഭാഷകൻ ആർ. ബസന്ത് വാദിച്ചത്.

<div class="paragraphs"><p>സഞ്ജിത്ത്</p></div>

സഞ്ജിത്ത്

എന്നാൽ പ്രതിക്ക് ജാമ‍്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫ് എതിർത്തു. പക്ഷേ എതിർപ്പ് കണക്കിലെടുക്കാതെ സുപ്രീം കോടതി ജാമ‍്യം അനുവദിക്കുകയായിരുന്നു.

2021 നവംബർ 15നാണ് കിണാശ്ശേരി മമ്പ്രത്തു വച്ച് കാറിലെത്തിയ സംഘം ഭാര‍്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊന്നത്. 22 പേരായിരുന്നു കേസിലെ പ്രതികൾ.

logo
Metro Vaartha
www.metrovaartha.com