ആർടി ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതി പിടിയിൽ

തിരുവല്ല പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
RT office attacked; suspect arrested

ആർടി ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതി പിടിയിൽ

file

Updated on

പത്തനംതിട്ട: എൻഫോഴ്സ്മെന്‍റ് ആർടി ഓഫീസിലേക്ക് അതിക്രമിച്ച് കയറി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്റ്റർ ആർ. സന്ദീപിനെ പരുക്കേൽപ്പിച്ച ആർടി ഓഫീസിലെ ഏജന്‍റ് പിടിയിൽ. ഈരാറ്റുപേട്ട ആർടി ഓഫീസിലെ ഏജന്‍റ് പട്ടൂർ പറമ്പിൽ മാഹിൻ (31) ആണ് പിടിയിലായത്. തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്‍റ് ആർടി ഓഫീസിലേക്കാണ് മാഹിൻ അതിക്രമിച്ചു കയറിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആക്രമണം.

വാഹനത്തിന്‍റെ പിഴത്തുക കുറയ്ക്കണമെന്ന് പറഞ്ഞാണ് മാഹിൻ ഓഫീസിലെത്തിയത്. ഓഫീസ് സമയം കഴിഞ്ഞുവെന്ന് അസി. സന്ദീപ് പറഞ്ഞതോടെയാണ് ആക്രമിച്ചത്. പെട്ടെന്ന് ദേഷ്യപ്പെട്ട മാഹിൻ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞശേഷമാണ് കൈയിലിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ച് സന്ദീപിനെ ഇടിച്ചത്.

സംഭവം കണ്ടതോടെ ഓടിക്കൂടിയ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും അടുത്തുള്ള ഓഫീസുകളിലെ ജീവനക്കാരും ചേർന്നാണ് മാഹിനെ പിന്തിരിപ്പിച്ചത്. തിരുവല്ല പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെറ്റിക്ക് പരുക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com