റബർ ബോർഡ് ദേശീയ ഗ്രന്ഥാലയ വാരാചരണത്തിന് 20ന് സമാപനം

പൊതുജനങ്ങൾക്കും പ്രവേശനമുള്ള പ്രദർശനത്തിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വിലയിൽ ഇളവ് ലഭിക്കും
റബർ ബോർഡ് ദേശീയ ഗ്രന്ഥാലയ വാരാചരണത്തിന് 20ന് സമാപനം
Updated on

കോട്ടയം: ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം (ആർആർഐഐ) ലൈബ്രറി സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ഗ്രന്ഥാലയ വാരാഘോഷം റബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്റ്റർ എം. വസന്തഗേശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ലഘുലേഖയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ചടങ്ങിൽ ആർആർഐഐ ഡയറക്റ്റർ ഇൻ ചാർജ് ഡോ. എം.ഡി ജെസ്സി, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷെറിൻ ജോർജ്, ഡോക്യുമെന്റേഷൻ ഓഫീസർ എൻ. ലത, സീനിയർ ലൈബ്രറിയൻ എ.എസ് അജിത എന്നിവർ സംസാരിച്ചു.

വ്യാഴാഴ്ച രാവിലെ 10ന് സിൽവർ ജൂബിലി ഹാളിൽ ‘വിജ്ഞാന വ്യാപന ശൃംഖലക്കാലത്തെ ഗവേഷണ ആശയവിനിമയം’ എന്ന വിഷയത്തിൽ എംജി സർവ്വകലാശാലയിലെ ഡോ. വി വിമൽകുമാറിന്റെ പ്രഭാഷണവും 3ന് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തെ അക്കാദമിക് ആർജവം' എന്ന വിഷയത്തിൽ ടർണിറ്റിൻ ഇന്ത്യ(നോയിഡ) സംഘടിപ്പിക്കുന്ന വെബിനാറും നടക്കും. പൊതുജനങ്ങൾക്കും പ്രവേശനമുള്ള പ്രദർശനത്തിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വിലയിൽ ഇളവ് ലഭിക്കും. ഈ മാസം 20ന് പ്രദർശനം സമാപിക്കും. ശനി, ഞായർ പ്രദർശനം ഇല്ല.

1963-ൽ സ്ഥാപിതമായ ആർആർഐഐ ലൈബ്രറിയിലെ സമ്പന്നമായ അക്കാദമിക് പുസ്തക, ആനുകാലികശേഖരത്തോടൊപ്പം മലയാളത്തിലെ മിക്ക പ്രസാധകരുടെയും മികച്ച പുസ്തകങ്ങളും മലബാർ തീരത്തെ സസ്യജാലങ്ങളെ രേഖപ്പെടുത്തുന്ന ഹോർത്തൂസ് മലബാറിക്കസ് എന്ന 17-ാം നൂറ്റാണ്ടിലെ ലാറ്റിൻ ബൊട്ടാണിക്കൽ ഗ്രന്ഥവാല്യങ്ങളും റബറിനെക്കുറിച്ചുള്ള അപൂർവ പുസ്തകങ്ങളും ഇന്ത്യൻ റബർ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഫോട്ടോഗ്രാഫുകളും റബർ ബോർഡ്, ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം, ലൈബ്രറി പ്രസിദ്ധീകരണങ്ങളും പ്രദർശനത്തിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com