പ്രകൃതിയുടെ പ്രശ്‌നങ്ങൾ വരുമ്പോൾ ഭരണാധികാരികൾ പതറുന്നു: വി.എം. സുധീരൻ

പരിസ്ഥിതി പ്രശനങ്ങളെക്കുറിച്ചെല്ലാം ഭരണാധികാരികൾ ബോധവന്മാരാണ്. പക്ഷെ, പ്രശ്‌നങ്ങൾ വരുമ്പോൾ അവർ പതറിപ്പോകുകയാണ്
പ്രകൃതിയുടെ പ്രശ്‌നങ്ങൾ വരുമ്പോൾ ഭരണാധികാരികൾ പതറുന്നു: വി.എം. സുധീരൻ

കൊച്ചി: പ്രകൃതിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ വരുമ്പോൾ, ഭരണാധികാരികൾ പിന്നോട്ട് പോകുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് മുൻ സ്പീക്കർ വി.എം. സുധീരൻ പറഞ്ഞു. കൊച്ചിയിൽ വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ വി ഡി മജീന്ദ്രന് കൊച്ചി പൗരാവലി സ്നേഹാദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി പ്രശനങ്ങളെക്കുറിച്ചെല്ലാം ഭരണാധികാരികൾ ബോധവന്മാരാണ്. പക്ഷെ, പ്രശ്‌നങ്ങൾ വരുമ്പോൾ അവർ പതറിപ്പോകുകയാണ്. ഇവിടെയാണ് മജീന്ദ്രനെ പോലുള്ള പ്രവർത്തകരുടെ പ്രസക്തി. പരിസ്ഥിതിയെ നോവിക്കുന്ന പ്രശ്‌നങ്ങൾ വരുമ്പോൾ, മുഖം നോക്കാതെ ഇടപെടാനും, പ്രതികരിക്കാനും അദ്ദേഹത്തിന് കഴിയുന്നു. അതുകൊണ്ടാണ് അദ്ദേഹം ആദരീയനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു. വി ഡി മജീന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്റർ രാജീവ് പള്ളുരുത്തി, എഴുത്തുകാരൻ എം.വി. ബെന്നി, നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷീബാലാൽ, കൗൺസിലർ ഷീബ ഡുറോം, വി.പി. ശ്രീലൻ, ഷംസു യാക്കൂബ്, സിസ്റ്റർ ലിസി ചക്കാലക്കൽ, അനീഷ് കൊച്ചി, അബ്ദുൾ റൗഫ്, ഷാജി താനിക്കട്ട് തുടങ്ങിയവർ സംസാരിച്ചു. കൊച്ചിയിലെ വിവിധ കലാ സാംസ്കാരിക സന്നദ്ധ സംഘടനങ്ങളും വായനശാലകളും കൂട്ടായ്മകളും ആദരവ് നൽകി. പരിപാടിയുടെ ഭാഗമായി കൊച്ചിയിലെ കലാകാരന്മാരുടെ ഗാന വിരുന്ന് ഉണ്ടായിരുന്നു.

വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ വി ഡി മജീന്ദ്രന് കൊച്ചി പൗരാവലി സ്നേഹാദരം നൽകി. തോപ്പുംപടി ബിയംസ് സെന്ററിൽ നടന്ന പരിപാടി മുൻ സ്പീക്കർ വി എം സുധീരൻ ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com