ആലുവ: ആലുവയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പാലസ് റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.
മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട ഫെബിൽ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തിൽ വന്നയാളാണ് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.