ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാനില്ല; സിപിഎം അംഗത്വം പുതുക്കില്ലെന്ന് എസ്. രാജേന്ദ്രൻ

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി രാജേന്ദ്രൻ പറഞ്ഞിരുന്നു
S Rajendran
S Rajendranfile

തൊടുപുഴ: സിപിഎം അഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു രാജേന്ദ്രന്‍റെ പ്രതികരണം. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനര്‍ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

എനിക്ക് മാനസികമായി ഉണ്ടായ വിഷമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനം. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതുന്ന ആളുകളും ചതി ചെയ്ത ആളുകളുമാൾക്കുമൊപ്പം നിൽക്കാനും ഇരിക്കാനും പ്രയാസമുണ്ട്' - രാജേന്ദ്രൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അക്കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നും ഇപ്പോൾ അത്തരം ചിന്തകളിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്നു കാട്ടി പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചങ്കിലും അഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com