'അഭിപ്രായം വ്യക്തിപരം': വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

തീരുമാനങ്ങള്‍ എന്ന നിലയിലല്ല കാര്യങ്ങള്‍ പരാമര്‍ശിച്ചത്.
s shanavas ias | sivankutty
s shanavas ias | sivankutty

തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ സർക്കാരിന് വിശദീകരണം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ്. ഷാനവാസ്. സര്‍ക്കാരിന്‍റെ ന. ചോദ്യ പേപ്പര്‍ തയാറാക്കാനുള്ള യോഗത്തില്‍ യമോ അഭിപ്രായമോ അല്ല. ചര്‍ച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സര്‍ക്കാര്‍ നയത്തെയോ മൂല്യ നിര്‍ണയ രീതിയെയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥരായ അധ്യാപകര്‍ മാത്രമാണ് സംബന്ധിച്ചിരുന്നത്. തീരുമാനങ്ങള്‍ എന്ന നിലയിലല്ല കാര്യങ്ങള്‍ പരാമര്‍ശിച്ചത്. വ്യക്തിപരമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്. അത് ആരോ ഫോണില്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു. അതല്ലാതെ വകുപ്പിന്‍റെ നയമോ സര്‍ക്കാരിന്‍റെ നയമോ എന്ന തരത്തില്‍ ഒരു പരാമര്‍ശവും യോഗത്തില്‍ നടത്തിയിട്ടില്ലെന്നും ഷാനവാസ് വിശദീകരണക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഈ ശബ്ദസന്ദേശം ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എസ്എസ്എൽസി ചോദ്യപേപ്പർ തയാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലെ ഷാനവാസിന്‍റെ പരാമർശം കഴിഞ്ഞ ദിവസമാണ് വിവാദമായത്. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നു എന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയക്റ്റ‌റുടെ വിശദീകരണം.

50% മാർക്ക് വരെ ഔദാര്യം നൽകാം. അതിന് ശേഷമുള്ള മാർക്ക് നേടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്റ്റർ പറഞ്ഞതിനെ മന്ത്രി വി.ശിവന്‍കുട്ടി തള്ളി. മൂല്യ നിര്‍ണയത്തില്‍ അടക്കം നിലവിലെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിജയശതമാനം പെരുപ്പിച്ച് കാട്ടാന്‍ അനാവശ്യമായി കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കുന്നത് കേരളത്തിന് അപമാനമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com