ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കും: മുഖ‍്യമന്ത്രി

നിർമാണത്തിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു
Sabari Rail project to be implemented in two phases: Chief Minister
ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കും: മുഖ‍്യമന്ത്രിfile
Updated on

തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. മുഖ‍്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം. അനുമതി ലഭ‍്യമാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ‍്യർഥിക്കും. ആദ‍്യഘട്ടത്തിൽ അങ്കമാലി- എരുമേലി -നിലക്കൽ പാത പൂർത്തീകരിക്കും. നിർമാണത്തിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

ആർബിഐയുമായി ചേർന്നുള്ള ത്രികകക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിക്കുമെന്നും നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകുമെന്നും വികസനഘട്ടത്തിൽ പാത ഇരട്ടിക്കുന്ന കാര‍്യം പരിഗണിക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com